മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. 6.20ന് ദീപാരാധനയ്ക്കുശേഷം രാത്രി 11ന് ഹരിവരാസനം പാടി നടയടയ്ക്കും. പ്രത്യേക പൂജകളൊന്നും തന്നെ ഇന്നുണ്ടായിരിക്കില്ല.
നാളെ പുലര്‍ച്ചെ മൂന്നിനാണ് നട തുറക്കുക. 3.15 മുതല്‍ ഉച്ചയ്ക്ക് 12 വരെ നെയ്യഭിഷേകമുണ്ടാകും.
ജനുവരി 14നാണ് മകരവിളക്ക്. എരുമേലി പേട്ടതുള്ളല്‍ ജനുവരി 11ന് നടക്കും. മകരവിളക്ക് ആഘോഷത്തിന് ഭഗവാന് ചാര്‍ത്താനുള്ള തിരുവാഭരണം പന്തളത്തുനിന്ന് 12ന് പുറപ്പെടും.
അതേ സമയം, ശബരിമലയില്‍ നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക