അബുദാബി; ഡ്രൈഡ് ഫ്രൂട്സ് വിൽക്കുന്ന അബുദാബിയിലെ മാളിൽ കയറുന്ന ഏതൊരു മലയാളിയുടെയും കണ്ണുകൾ ആദ്യമെത്തുക വിലകൂടിയ ഡ്രൈഡ് ഫ്രൂട്സിനൊപ്പം തലയുയർത്തി പിടിച്ചിരിക്കുന്ന നമ്മുടെ ഉണക്ക തേങ്ങാ അഥവാ കൊപ്രയിലായിരിക്കും. ഇനിയിപ്പോ നാട്ടിലെ ഗൃഹാതുര ഓർമ്മകൾ ഒന്നുണർത്താൻ കുറച്ച് തേങ്ങാ വാങ്ങി കഴിക്കാമെന്നോർത്താലോ? പോക്കറ്റ് കാലിയാകും. 100 ഗ്രാമ ഉണക്കിയ തേങ്ങയ്ക്ക് 210 ദിർഹമാണ് വില. അതായത് നാട്ടിലെ ഏതാണ്ട് നാലായിരത്തോളം രൂപ.
ഇത് കൂടാതെ പച്ച തേങ്ങാപ്പൂളും ഇവിടത്തെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നുണ്ട്. പച്ച തേങ്ങാപ്പൂളിന് കിലോയ്ക്ക് 40 ദിര്‍ഹത്തിന് അടുത്താണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക