ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികംലൈക്കുകൾ നേടിയ ചിത്രം എന്താണെന്നറിയാമോ? കഴിഞ്ഞയാഴ്ച വരെ ടെലിവിഷൻ താരം കെയ്ല്‍ പോസ്റ്റ് ചെയ്ത തന്റെ മകളുടെ ചിത്രമായിരുന്നു ഇൻസ്റ്റാഗ്രാം ലൈക്കുകളുടെ കാര്യത്തിൽ ഒന്നാമത്. എന്നാലിതാ ഒറ്റ ആഴ്ച കൊണ്ട് കെയ്ലിന്റെ പോസ്റ്റിന് ആ സ്ഥാനം നഷ്ടമായിരിക്കുകയാണ്. അതും വെറുമൊരു കോഴിമുട്ട കാരണം.
വേള്‍ഡ് റിക്കാര്‍ഡ് എന്ന അജ്ഞാത അക്കൗണ്ടില്‍ നിന്നാണ് ഈ കോഴി മുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. വരൂ നമുക്ക് ഒരുമിച്ച് ഒരു ലോക റിക്കാര്‍ഡ് ഉണ്ടാക്കാം, ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ലൈക്കുകള്‍ നേടാം എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. കൂട്ടത്തില്‍ ലോകത്തില്‍ ഏറ്റവും വൈറലായിട്ടുളള കുറച്ച് വെബ്സൈറ്റുകളെ ടാഗ് ചെയ്യുകയും ചെയ്തു. അതോടെ കൂടുതല്‍ ആളുകളിലേക്ക് ഈ പോസ്റ്റ് എത്തി. 10 ദിവസത്തിനുള്ളില്‍ മുട്ട പോസ്റ്റ് 230 ലക്ഷം ലൈക്കുകള്‍ നേടി. അതോടെ 180 ലക്ഷം ലൈക്കുകള്‍ എന്ന കെയ്ല്‍ ജെന്നറുടെ റിക്കാര്‍ഡ് ചരിത്രമായി.
ഈ മുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള അക്കൗണ്ടില്‍ നിന്ന് ഇതിനുമുൻപ് പോസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല. അക്കൗണ്ടിന്റെ ഉടമ താന്‍ ബ്രിട്ടണിലുള്ള ഒരു കോഴിയാണെന്നും ഹെന്റിറ്റ എന്നാണ് പേരുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക