മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് കൊണ്ട് ശബരിമല നട നാളെ അടയ്ക്കും. രാവിലെ 6.30 നാണ് നട അടയ്ക്കുക. ഇന്ന് കൂടി മാത്രമേ ഭക്തർക്ക് ദർശനം അനുവദിക്കുകയുള്ളൂ. നാളെ പന്തളം രാജാവിന് മാത്രമാണ് ശബരിമലയില്‍ ദര്‍ശനത്തിന് അനുവാദം ഉള്ളത്. അന്ന് രാവിലെ അഭിഷേകത്തിന് ശേഷം രാജാവ് അയ്യപ്പനെ ദര്‍ശിക്കും. തുടര്‍ന്ന് ഹരിവരാസനം പാടി നട അടയ്ക്കും.
പിന്നീട് പതിനെട്ടാം പടിക്ക് താഴെ വെച്ച് രാജാവ് മേല്‍ശാന്തിക്ക് പണക്കിഴി കൈമാറും. ഇതോടെ ചടങ്ങുകള്‍ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക