നെടുമ്പാശ്ശേരി ചെങ്ങമനാട് ബൈക്ക് അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. അയ്യന്പുഴ സ്വദേശി വിമല്‍ ഷിബു (21), പട്ടിമറ്റം സ്വദേശി അജിത്ത് (21) എന്നിവരാണ് മരിച്ചത്. ഇരുവരും അങ്കമാലി സെന്റ് ജോര്‍ജ് ഐടിസിയില്‍ എക്സ് റേ വെല്‍ഡിംഗ് വിദ്യാര്‍ഥികളാണ്.
അത്താണി ചെങ്ങമനാട് റോഡില്‍ പുത്തന്‍തോട് വളവില്‍ രാവിലെ എട്ടിനായിരുന്നു അപകടം. എതിരേ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ഒരു വശത്തേക്ക് ബൈക്ക് വെട്ടിച്ചുമാറ്റിയപ്പോള്‍ മതിലില്‍ ഇടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക