മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ ആദ്യമായി അന്യഭാഷാ ചിത്രത്തിൽ അഭിനയിക്കുന്നു. കഴിഞ്ഞ 24 വര്‍ഷത്തെ സിനിമാ ജീവിതത്തിനുശേഷമാണ് മറ്റൊരു ഭാഷയിൽ മഞ്ജു അഭിനയിക്കാനെത്തുന്നത്. ധനുഷ് വെട്രിമാരന് കൂട്ട്കെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രം അസുരനിലൂടെയാണ് മഞ്ജു തമിഴിൽ എത്തുന്നത്.
വെട്രിമാരന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികകഥാപാത്രത്തെയാണ് മഞ്ജുവാര്യർ അവതരിപ്പിക്കുക. ഇക്കാര്യം ധനുഷ് തന്നെയാണ് സോഷ്യല്‍മീഡിയയിലുടെ അറിയിച്ചത്. നിത്യഹരിത നായികയായ മഞ്ജുവാരിയര്‍ ചിത്രത്തില്‍ മുഖ്യ സ്ത്രീകഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്ന് ധനുഷ് ട്വിറ്ററില്‍ കുറിച്ചു. സിനിമ ലോകത്ത് വിസ്മയങ്ങള്‍ തീര്‍ത്ത അഭിനയപാടവത്തില്‍ നിന്നും കൂടുതല്‍ പഠിക്കാന്‍ അവസരം വന്നുചേര്‍ന്നിരിക്കുന്നുവെന്നാണ് മഞ്ജുവാരിയരുടെ കടന്നുവരവിനെ ധനുഷ് വിശേഷിപ്പിച്ചത്. സ്ക്രീനില്‍ അവരൊടൊപ്പം അഭിനയമുഹൂര്‍ത്തങ്ങള്‍ പങ്കുവയെക്കുന്നതിനെ ആവേശത്തോടെയാണ് കാണുന്നതെന്നും ധനുഷ് ട്വിറ്ററില്‍ കുറിച്ചു.
വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോൾ പ്രതികാരകഥയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക