ഗര്‍ഭകാലത്തെ വ്യായാമം സുരക്ഷിതമാണോ?. ഇത് ഏതൊരു സ്ത്രീയ്ക്കുമുള്ള സംശയമാണ്. എന്നാല്‍ ഗര്‍ഭകാലത്തെ അമ്മമാരുടെ വ്യായാമം കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഗര്‍ഭകാലത്ത് സ്ത്രീകള്‍ വ്യായാമം ചെയ്യുന്നത് കുട്ടിക്ക് ഭാവിയില്‍ രക്തസമ്മര്‍ദം, ഹൈപ്പര്ടെന്ഷന് എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു എന്നും പഠനം പറയുന്നു.
ഗര്‍ഭകാലത്തെ വ്യായാമം ജനിക്കുന്ന കുട്ടിക്ക് ശരിയായ ഭാരം ഉറപ്പുവരുത്തുന്നതിനൊപ്പം മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യതയും കുറയ്ക്കുന്നുവെന്നും പഠനം പറയുന്നു. മിഷിഗന്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രഞരാണ് ഈ ഗവേഷണങ്ങള്‍ക്കു പിന്നില്‍. ഗവേഷണത്തിന് നേതൃത്വം നല്കിയ ജെയിംസ് പിവാര്നിക്ക് പറയുന്നത് ഗര്‍ഭകാലത്തെ അമ്മമാരുടെ വ്യായാമം കുട്ടികള്‍ക്കു മാത്രമല്ല അമ്മമാര്‍ക്കും ഗര്‍ഭകാലത്തുണ്ടാകുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണെന്നാണ്.
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പൊതുവേ കണ്ടുവരാറുള്ള ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നിവയ്ക്കും വ്യായാമം പരിഹാരമാണ്. എന്നാല്‍ ഗര്‍ഭിണികള്‍ വ്യായാമം ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. തറയിലോ കാര്‍പ്പെറ്റിലോ നിന്ന് വ്യായാമം ചെയ്യുന്നതാണ് നല്ലത്.കഠിനമായ വ്യായാമമുറകള്‍ ഒഴിവാക്കുകയും വേണം. സാവധാനത്തില്‍ മാത്രം വ്യായാമം ചെയ്യുക. വ്യായാമത്തിന് മുന്‍പും ശേഷവും ധാരാളം വെള്ളം കുടിയ്ക്കുക. വ്യായാമം കാരണം ശരീരത്തില്‍ നിന്ന് വെള്ളം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക