പത്മഭൂഷൺ ബഹുമതി ലഭിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് നടൻ മോഹൻലാൽ. ഹൈദാരാബാദില്‍ പ്രിയദര്‍ശന്റെ മരക്കാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് തനിക്ക് പത്മഭൂഷന്‍ കിട്ടിയെന്ന കാര്യം അറിയുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഹൈദരാബാദില്‍ തന്നെ പ്രിയന്റെ കാക്കക്കുയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍വെച്ചായിരുന്നു തനിക്ക് ആദ്യമായി പത്മശ്രീ ലഭിക്കുന്നതെന്നും, ഇപ്പോള്‍ പ്രിയദര്‍ശന്റെ സെറ്റില്‍ തന്നെ പത്മഭൂഷന്‍ ലഭിച്ചുവെന്ന് വാര്‍ത്ത അറിയുന്നത് വലിയൊരു നിമിത്തമായി തോന്നുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
സിനിമാ ജീവിതത്തില്‍ ഉടനീളം ഒരുമിച്ച് സഞ്ചരിച്ച് വ്യക്തികളാണ് തങ്ങളെന്നും അദ്ദേഹത്തിന്റെ സെറ്റില്‍ തന്നെ തന്നെ തേടി ഇതുപോലൊരു സന്തോഷ വാര്‍ത്ത എത്തിയത് ഇരട്ടി മധുരമായി തോന്നുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക