ന്യൂഡല്‍ഹി: ആദായ നികുതിയില്‍ വമ്പന്‍ ഇളവുമായി മോദി സര്‍ക്കാരിന്റെ അവസാനത്തെ ഇടക്കാല ബജറ്റ്. ആദായ നികുതി നല്‍കേണ്ട വരുമാന പരിധി ഉയര്‍ത്തിയതാണ് ബഡ്ജറ്റിലെ ഏറ്റവും വലിയ പ്രത്യേകത.
ആദായനികുതി നല്‍കാനുള്ള വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയിൽ നിന്നും 5 ലക്ഷമാക്കി ഉയര്‍ത്തി. നിരക്ക് ഉയര്‍ത്തുന്നതോടുകൂടി മൂന്നുകോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അടുത്തവര്‍ഷം മുതല്‍ നിലവിൽ വരും. അതേസമയം ഈ വര്‍ഷം നിലവിലെ പരിധി തുടരും.
ബജറ്റിലെ ഈ പ്രഖ്യാപനം വലിയ കരഘോഷത്തോടെയാണ് ലോക്സഭാഗങ്ങള്‍ സ്വീകരിച്ചത്. നികുതി നല്‍കുന്നവര്‍ക്ക് ഒരുപാട് ആനുകൂല്യമാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക