ചലച്ചിത്ര താരാമെന്നതിലുപരി കുടുംബപ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട താരമായി മാറാൻ സുരേഷ് ഗോപിയെ സഹായിച്ച റിയാലിറ്റി ഷോ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു വന്ന കോടീശ്വരൻ. ഈ പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ജീവിതവും ആഗ്രഹങ്ങളുമെല്ലാം ചോദ്യങ്ങള്‍ക്കിടയില്‍ സുരേഷ്ഗോപി ചോദിക്കുമായിരുന്നു. ഇതില്‍ ആഗ്രഹസഫലീകരണത്തിനായി സാമ്പത്തിക സഹായമടക്കം വാഗ്ദാനം ചെയ്യാനും അവതാരകനായ നടന് മടികാണിച്ചിരുന്നില്ല. സുരേഷ് ഗോപിയുടെ ഈ സൻമനസാണ് വീട്ടമ്മമാരടക്കം സമൂഹത്തിവെ വലിയ ഒരു വിഭാഗത്തിന്റെ ആരാധന നേടാന്‍ കഴിഞ്ഞതിന് പിന്നിലുണ്ടായിരുന്നത്.
എന്നാല്‍ കോടീശ്വരന് പരിപാടിയില്‍ വച്ച് എം.പി എന്ന നിലയില്‍ തനിക്ക് കിട്ടുന്ന ഒരു മാസത്തെ ശമ്ബളം വാഗ്ദാനം ചെയ്തിട്ട് രണ്ട് വര്‍ഷമായിട്ടും തന്നില്ലെന്ന ആരോപണവുമായി വീട്ടമ്മ രംഗത്ത് വന്നു. ഫെയ്സ്ബുക്കിലൂടെയാണ് സൗമില നജിം എന്ന വീതവും പാലിക്കപ്പെടാതെ പോയ ആ വാക്കുകൾക്ക് ഇന്ന് രണ്ടാം വാർഷികം……. എന്ന തലക്കെട്ടോടെ കോടീശ്വരൻ പരിപാടിയിൽ താൻ പങ്കെടുത്തതിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. വാഗ്ദാനങ്ങളിൽ വശംവതരാകാതിരിക്കുക എന്നും സൗമില ഓർമ്മിപ്പിക്കുന്നുണ്ട്.
https://www.facebook.com/photo.php?fbid=795860940806345&set=a.220614934997618&type=3&theater
പ്രതികരിക്കാൻ ഇവിടെ എഴുതുക