വെറും 4,999 രൂപയ്ക്ക് ആന്‍ഡ്രോയിഡ് സ്മാർട്ട് ടി വി ലഭ്യമാക്കാനൊരുങ്ങി ഇന്ത്യൻ കമ്പനി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമി ഇന്ഫോര്മാറ്റിക്സാണ് 4,999 രൂപയ്ക്ക് 32 ഇഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടി.വി പുറത്തിറക്കിയിരിക്കുന്നത്. ഷിപ്പിങ്ങിന്റേയും ഇന്സ്റ്റാളേഷന്റേയും 1200 രൂപ ചാര്‍ജും 18 ശതമാനം ജി എസ് ടി യും അടക്കം 7,000 രൂപയാണ് ടി വി യുടെ ആകെ വില.
നിലവില്‍ വിപണിയിലുളള എല്‍ഇഡി ടിവികളില്‍ ഏറ്റവും വില കുറഞ്ഞ ഉല്പ്പന്നമാണിതെന്നാണ് കമ്പനിയുടെ അവകാശവാദം. വരുമാനം കുറഞ്ഞ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ടി.വി പുറത്തിറക്കിയതെന്നാണ് കമ്പനി പറയുന്നത്. ടിവിയില്‍ പരസ്യം പ്രദര്‍ശിപ്പിച്ച് വരുമാനം ഉണ്ടാക്കാനാണ് തങ്ങളുടെ ഉദ്ദേശമെന്നും കമ്പനി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക