തലസ്ഥാന നഗരിയിലെ ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സാവത്തിനു കൊടിയേറിയതോടെ നഗരമാകെ ഉത്സവ ലഹരിയിൽ മുഴുകിയിരിക്കുകയാണ്. ആഘോഷങ്ങളുടെ ഉത്ഘാടനം മെഗാസ്റ്റാർ മമ്മൂട്ടി നിർവഹിച്ചതോടെ ജനങ്ങൾ ആവേശത്തിൽ മുഴുകിയിരിക്കുകയാണ്.
എന്നാൽ ഇപ്പോഴിതാ കുത്തിയോട്ടത്തിന് ക്ഷേത്രസന്നിധിയിലെത്തിയ കുരുന്നുകൾക്കിടയിൽ താരമായിരിക്കുന്നത് മോഹൻലാലാണ്. ക്വീൻ എന്ന സിനിമയിലെ നെഞ്ചിനകത്ത് ലാലേട്ടൻ എന്ന ഗാനം പാടി ആർപ്പുവിളിക്കുന്ന കുരുന്നുകളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടത്തിവരുന്ന ഒരു പ്രധാന വഴിപാടാണ് കുത്തിയോട്ടം. പതിമൂന്ന് വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കാണ് കുത്തിയോട്ടത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്. പെൺകുട്ടികൾക്കായി താലപ്പൊലി വഴിപാടുമുണ്ട്.
https://www.facebook.com/MohanlalFansClub/videos/390896761721331/
പ്രതികരിക്കാൻ ഇവിടെ എഴുതുക