നടൻ സിമ്പുവിന്റെ സഹോദരനും സംവിധായകനും നടനുമായ ടി രാജേന്ദറിന്റെ മകനുമായ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു. അച്ഛൻ രാജേന്ദറിന്റെ സാന്നിധ്യത്തിലാണ് കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചത്.
സിമ്പുവിനെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത ഇത് നമ്മ ആള് എന്ന സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കിയത് കുരലരസന്‍ ആയിരുന്നു. അലൈ, സൊന്നാല്‍ താന്‍ കാതല എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. ചെന്നൈയിലെ അണ്ണാ സലായിക്കടുത്ത പള്ളിയില്‍ വച്ചാണ് കുരലരസന്‍ ഇസ്ലാം സ്വീകരിച്ചത്.
രാജേന്ദറിന്റെ മൂത്ത മകൻ സിലമ്പരശൻ എന്ന സിമ്പു കടുത്ത ശിവഭക്തനാണ്. മകൾ ഇളക്കിയ ക്രിസ്ത്യൻ മത വിശ്വാസിയാണ്. ഇപ്പോഴിതാ മറ്റൊരു മകൻ ഇസ്ലാമും സ്വീകരിച്ചിരിക്കുന്നു.
തമിഴ് സംഗീതലോകത്തു നിന്നും ഇസ്ലാം മതം സ്വീകരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് കുലരസൻ. എ ആർ റഹ്മാൻ, യുവാൻ ശങ്കർ രാജ തുടങ്ങിയവർ നേരെത്തെ ഇസ്ലാമിലേക്ക് മതം മാറ്റം മാറ്റം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക