അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ സാരി ഒന്നരലക്ഷം രൂപയ്ക്ക് ലേലം കൊണ്ടു. ശ്രീദേവിയുടെ ചരമവാർഷിക ദിനമായ ഇന്ന് അവരുടെ പ്രിയപ്പെട്ട സാരികളിലൊന്ന് ലേലം ചെയ്യുകയായിരുന്നു. ഭര്‍ത്താവ് ബോണി കപൂറാണ് സാരി ലേലത്തിന് വച്ചിരുന്നത്. 40,000 രൂപയില്‍ ആരംഭിച്ച ലേലമാണ് 1.30 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ചിരിക്കുന്നത്. ‘ബീയിങ് ഗോര്‍ജ്യസ് വിത്ത് ശ്രീദേവി’ എന്ന പേരിലായിരുന്നു ലേലം നടന്നത്.
ലേലത്തിൽ നിന്നും ലഭിച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് ബോണി കപൂറും കുടുംബവും അറിയിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യം, വിദ്യാഭ്യാസം, ഉന്നമനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേഷന് ബോണി കപൂര്‍ ലേലത്തുക കൈമാറിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക