സ്വാതന്ത്ര്യലബ്ധിയുടെ അൻപത്തിയെട്ടാം വാർഷികത്തിനൊരുങ്ങി കുവൈറ്റ്. രാജ്യമെങ്ങും വിപുലമായ ഒരുക്കങ്ങളാണ് ആഘോഷപരിപാടികൾക്കായി ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ. ദേശീയ വിമോചന ദിന ആഘോഷങ്ങൾ വിജയിപ്പിക്കാൻ സ്വദേശീയരും വിദേശീയരും ഒരുപോലെ സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യർത്ഥിച്ചു.
ബ്രിട്ടീഷ് അധീനതയില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ അമ്ബത്തിയെട്ടാം വാര്‍ഷികവും ഇറാഖ് അധിനിവേശത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതിന്റെ ഇരുപത്തിയെട്ടാം വാര്‍ഷികവും ആണ് നാളെയും മറ്റന്നാളുമായി കുവൈറ്റ് ജനത ആഘോഷിക്കാൻ പോകുന്നത്. ആഘോഷത്തിന്റെ ഭാഗമായി രാജ്യമെമ്പാടും ശക്തമായ സുരക്ഷാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക