96ന്റെ കന്നഡ റീമേക്ക് ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തൃഷയ്ക്കു പകരം ഭാവനയാണ് 99 എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. വിജയ് സേതുപതിയുടെ വേഷം ഗണേഷാണ് കൈകാര്യം ചെയ്യുന്നത്.മലയാളത്തിന് പുറമെ കന്നഡത്തിലും നിരവധി ആരാധകരുളള താരമാണ് ഭാവന.
വിവാഹം കഴിഞ്ഞതിനുശേഷം ഭാവന കന്നഡയിലും തെലുങ്കിലും സജീവമാകുകയാണ്. 99നിലെ നായകന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ഭാവനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്. തൃഷ മഞ്ഞ കുര്‍ത്ത അണിഞ്ഞാണ് എത്തിയതെങ്കില്‍ ഭാവന കറുത്ത വസ്ത്രം ധരിച്ചാണ് എത്തുന്നത്.
പ്രീതം ഗബ്ബിയാണ് 96ന്റെ കന്നഡ റീമേക്ക് സംവിധാനം ചെയ്യുന്നത്. രാമു എന്റര്‍പ്രൈസിന്റെ ബാനറില്‍ രാമു ചിത്രം നിര്‍മ്മിക്കുന്നു. തമിഴ് പതിപ്പില്‍ നിന്നും ചെറിയ ചില മാറ്റങ്ങളോടെയാണ് സിനിമ കന്നഡത്തിലേക്ക് എത്തുന്നത്. വിജയ് സേതുപതിയും തൃഷയും ഒന്നിച്ച 96 കഴിഞ്ഞ വര്‍ഷം വലിയ വിജയം നേടിയ സിനിമകളിലൊന്നായിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രം കൂടിയാണ് 96.
പ്രതികരിക്കാൻ ഇവിടെ എഴുതുക