കടുത്ത ചൂടിൽ ചുട്ടുപൊള്ളുന്ന സംസ്ഥാനത്ത് നാളെ വേനൽമഴയ്ക്ക് സാധ്യത. ഫാനില്ലാതെ ഒരിടത്തും ഇരിക്കാൻ പറ്റില്ലെന്ന അവസ്ഥയാണിപ്പോൾ സംസ്ഥാനത്ത്. കഴിഞ്ഞ വർഷം ഇതേസമയത്ത് അനുഭവപ്പെട്ട കൊടുംവേനലിലേക്കാണ് സംസ്ഥാനം ഇത്തവണയും പോകുന്നതെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കടുത്ത ചൂടിനെത്തുടർന്ന് വെയിലിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മാണി മുതൽ 3 മണിവരെ വിശ്രമ സമയം അനുവദിച്ചിരുന്നു. ഇതിനിടയിൽ സംസ്ഥാനത്ത് നാളെ മുതൽ വേനൽമഴ ആരംഭിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക