ധ്യാന്‍ ശ്രീനിവാസന് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ സച്ചിന് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. “കാറ്റില്‍ പൂങ്കാറ്റില്‍” ഗാനമാണ് പുറത്തിറങ്ങിയത്.
മനു മന്‍ജിത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാന് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന് ആണ്. സന്തോഷ് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അജു വര്‍ഗീസ്, ഹരീഷ് കണാരന്, മണിയന്‍പിള്ള രാജു, രഞ്ജി പണിക്കര്‍, രമേശ് പിഷാരടി, രേഷ്മ അന്നാ രാജന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക