മുൻക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗൗതം ഡൽഹിയിൽ നിന്നും മത്സരിക്കാനാണ് സാധ്യത.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തോടുള്ള പ്രതിബദ്ധത തന്നിൽ സ്വാധീനം ചെലുത്തിയെന്നും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ ഇത് തനിക്ക് ലഭിച്ച നല്ലൊരു അവസരമാണെന്നും ബിജെപിയിൽ ചേർന്നുകൊണ്ട് ഗൗതം ഗംഭീർ പ്രതികരിച്ചു.
ഡൽഹി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന രാജാജി നഗറിൽ തന്നെയാണ് ഗൗതം ഗംഭീർ താമസിക്കുന്നത്. അടുത്തിടെ രാജ്യം പദ്മശ്രീ ബഹുമതി നൽകി ഗൗതമിനെ ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക