പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ആണ് ഈ സേവനം ലഭ്യമാക്കുന്നത്. ഇത് ലഭ്യമാകാന്‍ ആദ്യം ചെയ്യേണ്ടത് ഫോണില്‍ എസ്.ബി.ഐയുടെ യോനോ ആപ്ലിക്കേഷന്‍ ലഭ്യമാക്കുക എന്നുള്ളതാണ്.
യോനോ എന്ന് പേരുള്ള ആപ്ലിക്കേഷനില്‍ ക്യാഷ് വിഡ്രോവല്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ആറ് അക്ക ഒ.ടി.പി ലഭിക്കും. പരമാവധി അരമണിക്കൂര്‍ വരെയാണ് ഈ ഒ.ടി.പി ഉപയോഗിക്കാന്‍ കഴിയുകയുള്ളു.
എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ എത്തിയ ശേഷം യോനോ പിന്നും ഈ ഒ.ടി.പിയും എന്റര്‍ ചെയ്ത് പണം പിന്‍വലിക്കാവുന്നതാണ്. തുടക്കത്തില്‍ 16,500 എ.ടി.എമ്മുകളില്‍ മാത്രമാണ് സേവനം ലഭ്യമാക്കിയിട്ടുള്ളു.
ഒരു സമയംഒരു ഡിവൈസില്‍ മാത്രമാണ് നിലവില്‍ സേവനം പ്രാവര്ത്തിപ്പിക്കാന് സാധിക്കുകയുള്ളു. സുരക്ഷയുടെ ഭാഗമായാണ് ഈ നിയന്ത്രണം. കൂടാതെ ആറ് അക്ക ഒ.ടി.പി നല്‍കുന്നതും സെക്യൂരിറ്റിയുടെ ഭാഗമായാണ്.
ഇത്തരത്തിലുള്ള ട്രാന്‍സാക്ഷനിലൂടെ 10,000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു. ഇത്തരം രണ്ട് ട്രാന്സാക്ഷന് മാത്രമേ ഒരു ദിവസം സാധിക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക