ഓസ്ട്രേലിയയ്ക്കു ഭീഷണിയായി ഒരേസമയം രണ്ടു ചുഴലിക്കൊടുങ്കാറ്റുകള്‍. ട്രെവര്‍ എന്ന പേരുള്ള ഒരു കൊടുങ്കാറ്റ് വടക്കന്‍ തീരത്തു വീശാന്‍ തുടങ്ങി. വേറോണിക്ക എന്ന മറ്റൊരു കൊടുങ്കാറ്റ് പടിഞ്ഞാറന്‍ തീരത്തോട് അടുത്തു. മുന്‍കരുതലായി ആയിരങ്ങളെ ഒഴിപ്പിച്ചു മാറ്റി. ശനിയാഴ്ച രാവിലെ 250 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെവര്‍ വീശിയത്. വേറോണിക്ക കൊടുങ്കാറ്റ് ഞായറാഴ്ച പുലര്‍ച്ചെയ്ക്കു മുന്‍പ് കരതൊടുമെന്നാണു പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക