ഏപ്രിൽ അവസാനം വരെ 13 അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള സർവീസ് ജെറ്റ് എയർവേയ്സ് നിർത്തലാക്കി. വാടകയ്ക്കെടുത്ത വിമാനങ്ങള്‍ നിലത്തിറക്കിയത് മൂലമാണ് നിലവിലെ പ്രതിസന്ധി ഉണ്ടായത്.
പൂനെ-സിംഗപ്പൂര്‍, പൂനെ-അബുദാബി തുടങ്ങിയ സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. മുംബൈ-മാഞ്ചസ്റ്റര്‍ റൂട്ടിലെ സര്‍വീസും ജെറ്റ് എയര്‍വേയ്സ് റദ്ദാക്കിയിട്ടുണ്ട്.
ജെറ്റ് എയര്‍വേയ്സിലെ പൈലറ്റുമാര്‍ ഏപ്രില്‍ ഒന്ന് മുതല്‍ സമരം തുടങ്ങുമെന്ന് അറിയിച്ചിരുന്നു. ഇവരുടെ സമരം കൂടി തുടങ്ങുന്നതോടെ കടുത്ത പ്രതിസന്ധിയിലേക്കാവും വിമാന കമ്ബനി എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക