കണ്ണൂർ: തുളുനാട് മാസികയുടെ ഈ വർഷത്തെ ബാലകൃഷ്ണൻ മാങ്ങാട് സ്മാരക തുളുനാട് പുരസ്കാരം അജിത്ത് കൂവോടിന് ലഭിച്ചു.
‘ഋതുക്കൾ സാക്ഷി’ എന്ന കഥാസമാഹാരത്തിന്റെ കർത്താവാണ്. കൂടാതെ ഒന്നിലധികം ചെറുസിനിമകളും അജിത്ത് സംവിധാനം ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് കൂവോട് സ്വദേശിയാണ് അജിത്ത്.
മാർച്ച് 24 ന് നീലേശ്വരത്ത് നടക്കുന്ന ചടങ്ങിൽ ശില്പവും പ്രശംസാപത്രവും സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക