കടുത്ത സാമ്പത്തിക പ്രതിസന്ധി നെരിടുന്ന ജെറ്റ് എയര്‍വേസിന്റെ സ്ഥാപകന്‍ നരേഷ് ഗോയല്‍ രാജിവച്ചു. ഗോയലിനു പുറമെ അദ്ദേഹത്തിന്റെ ഭാര്യ അനിയ ഗോയലും രാജിവെച്ചിട്ടുണ്ട്.നിലവില്‍ 8000 കോടിയാണ് കമ്പനിക്ക് കടം. ഗോയലിന് പകരം പുതിയ സി ഇ ഒ വിനയ് ഡുബി ചുമതല ഏറ്റെടുക്കും.
നേരത്തെ ഗോയലിനും ഭാര്യയ്ക്കും കമ്പനിയുടെ 50.01 ശതമാനം ഓഹരികളില്‍ നിയന്ത്രണം ഉണ്ടായിരുന്നു. 25 വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നു പോകുന്നത്. സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ 1500 കോടിയോളം രൂപ എസ്ബിഐ ഉടന്‍ ഇറക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക