പൂന മെട്രോ ജോലിക്കിടെ കൂറ്റന്‍ ടണല്‍ കണ്ടെത്തി. ജോലിക്കായി കുഴിക്കുന്നതിനിടെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ടണല്‍ കണ്ടെത്തിയത്. സ്വര്ഗാതെയില് മഹാമെട്രോയുടെ പണികള്‍ക്കിടെയാണ് സംഭവം. മെട്രോ പൈലിംഗ് ജോലികള്‍ നടക്കുകയായിരുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ജലവിതരണത്തിനായി ഉപയോഗിച്ചിരുന്ന ടണലാണിതെന്നാണ് കരുതുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ജലവിതരണത്തിനായി ഉപയോഗിച്ചിരുന്നവയാണിതെന്ന് ചരിത്രകാരനായ മന്ദര്‍ ലവാതെ പറഞ്ഞു.
രണ്ടു ടണലുകളാണ് കണ്ടെത്തിയിരിക്കുന്നത്. അവയില്‍ ഒന്ന് തറനിരപ്പില്‍ നിന്ന് 25 അടി താഴ്ചയിലാണുള്ളത്. 57 മീറ്റര്‍ നീളവും എട്ടടിയോളം ഉയരവുമുള്ളതാണ് ഒരു ടണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക