പത്തനംതിട്ട മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ സുരേന്ദ്രൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സുരേന്ദ്രൻ ജില്ലാ കളക്ടർക്ക് മുൻപാകെ പത്രിക സമർപ്പിച്ചത്. കെ കെ നായരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് സുരേന്ദ്രൻ പത്രിക സമർപ്പിച്ചത്.
ബിജെപി ജില്ലാ നേതാക്കളോടൊപ്പം എത്തിയാണ് സുരേന്ദ്രൻ പത്രിക സമർപ്പിച്ചത്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ ഇന്നലെ പത്രിക സമർപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക