ആലപ്പുഴ : കെഎസ്ആര്‍ടിസി ബസില്‍ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ കണ്ടക്ടര്‍ മലപ്പുറം സ്വദേശി ഗഫൂറിനെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തെന്ന് പൊലീസ് വ്യക്തമാക്കി.
ആലപ്പുഴ കായംകുളത്ത് കരീലക്കുളങ്ങരയിലാണ് സംഭവം. നങ്ങ്യാര്‍കുളങ്ങരയില്‍ നിന്ന് കയറിയ കുട്ടി തനിച്ച് സീറ്റില്‍ ഇരിക്കുന്നതിടെയായിരുന്നു സംഭവം നടന്നത്. കുട്ടി ബഹളം വെച്ചതിനെത്തുടര്‍ന്ന് ബസ് തടഞ്ഞിട്ട് പൊലീസെത്തി കണ്ടക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക