വിവോ എസ് 1 ഏപ്രിൽ മൂന്ന് മുതൽ. 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുളള ഒറ്റ വേരിയന്റ് മാത്രമാണ് വിവോയുടെ എസ് ലൈനപ്പ് ഫോണിനുളളത്. 24,500 രൂപ വിലവരും.ബ്ലൂ, പീച്ച് പിങ്ക് എന്നീ രണ്ടു നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുക.ഏപ്രില്‍ ഒന്നിന് പ്രീ ബുക്കിങ് തുടങ്ങും.
ഏപ്രില്‍ 3 മുതലാണ് വില്പന തുടങ്ങുക.3,940 എംഎഎച്ച് ആണ് ബാറ്ററി. പുറകിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍. ആന്‍ഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് 9 ഒസിലാണ് പ്രവര്‍ത്തിക്കുന്നത്.6 ജിബിയാണ് റാം. 128 ഇന്റേണല്‍ സ്റ്റോറേജുണ്ട്.
മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് മുഖേന 256 ജിബി വരെ കൂട്ടാം.ട്രിപ്പില്‍ ക്യാമറ, പോപ് അപ് സെല്‍ഫി ക്യാമറ, ഹീലിയോ P70 പ്രൊസസര്‍, ഫുള്‍ എച്ച്ഡി + ഡിസ്പ്ലേ, 6 ജിബി റാം, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക