ആലത്തൂര്‍: തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ സിപിഎം നേതാവ് എ. വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. നവോത്ഥാനം സംസാരിക്കുന്നവരില്‍ നിന്ന് ഇത്തരത്തില്‍ പ്രതീക്ഷിച്ചില്ല. നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതിലൊക്കെ നടത്തിയ സര്‍ക്കാരാണ്. സ്ത്രീ സുരക്ഷയെ കുറിച്ച് പറയുന്ന മുഖ്യമന്ത്രിയാണുള്ളത്. അവര്‍ തന്നെയാണ് ദളിത് വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിക്കെതിരെ ഈ പരാമര്‍ശം നടത്തിയതെന്നും രമ്യ ഹരിദാസ് പറഞ്ഞു.
തന്റെ ജീവിത പശ്ചാത്തലമെന്താണെന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. സിപിഎം നേതാക്കള്‍ക്ക് തന്റെ നാട്ടിലുള്ള ഇടതുപക്ഷക്കാരോട് അതൊക്കെ ചോദിക്കാമായിരുന്നു. പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ഞാനൊരു സ്ഥാനാര്‍ഥിയാണെന്നും സ്ത്രീയാണെന്നുമൊക്കെ കരുതാമായിരുന്നു. വ്യക്തിപരമായ പോരാട്ടമാല്ല, ആശയപരമായ പോരാട്ടമാണ് നടക്കുന്നതെന്നും രമ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക