തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് സ്വത്ത് പ്രഖ്യാപിക്കുക എന്നൊരു പരിപാടിയുണ്ട്. മിക്ക നേതാക്കളും തങ്ങളുടെ സ്വത്ത് വിവരത്തിന്റെ യഥാർത്ഥ കണക്കുകൾ പുറത്ത് വിടാറില്ലെന്ന് ജനങ്ങൾക്ക് വ്യക്തമായും അറിയാം. എന്നാൽ എത്രയൊക്കെ കുറച്ചിട്ടും ശതകോടീശ്വരന്മാരാണ് തിരുവനന്തപുരത്തെ രണ്ടു കോൺഗ്രസ് സ്ഥാനാർത്ഥികളും.
തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കുന്ന ശശി തരൂരിന് 34 കോടിയുടെ ജംഗമ വസ്തുക്കളും ഒരു കോടിയുടെ സ്ഥാവര വസ്തുക്കളുമടക്കം 35 കോടി രൂപയുടെ ആസ്തിയാണുള്ളത്. ഇതിനു പുറമെ 5.88 കോടി രൂപയുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റുമായി 15. 32 കോടി രൂപയും ശശി തരൂരിനുണ്ട്. കൈവശമുള്ളത് 15000 രൂപ. 38 ലക്ഷം രൂപ വരുന്ന സ്വർണ്ണം, 45 ലക്ഷം രൂപയുടെ സ്വയാർജ്ജിത സ്ഥാവര വസ്തുക്കളും തരൂരിന് സ്വന്തമായുണ്ട്. പിന്തുടർച്ചയായി കിട്ടിയ ആസ്തിയുടെ വില അഞ്ചു ലക്ഷം മാത്രമാണ്. ഐക്യരാഷ്ട്ര സഭയിലെ ജോലിയും എഴുത്തുകാരനെന്ന നിലയിലെ പ്രതിഫലവുമാണ് തരൂരിനെ കോടീശ്വരനാക്കിയത്.
ആറ് ലക്ഷം രൂപ മതിപ്പു വില വരുന്ന മാരുതി കാറും മുക്കാൽ ലക്ഷം രൂപ വില വരുന്ന ഫിയറ്റ് ലിനിയും തരൂരിന് സ്വന്തമായുണ്ട്. മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടും ശശി തരൂരിനെതിരെ രണ്ടു ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്.
ആറ്റിങ്ങൽ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ ആസ്തി 7.80 കോടി രൂപയാണ്. ഇതിനു പുറമെ ഭാര്യയുടെ പേരിൽ 2 .03 കോടി രൂപയുടെ ആസ്തിയും മകന്റെ പേരിൽ 4.62 കോടി രൂപയുടെ ആസ്തിയുമുണ്ട്. സ്വന്തം പേരിൽ 3.90 കോടിയുടെയും ഭാര്യയുടെ പേരിൽ 1.31 കോടി രൂപയുടെയും മകന്റെ പേരിൽ 2.65 കോടിയുടെയും ജംഗമ ആസ്തിയുണ്ട്. അടൂര്‍ പ്രകാശിന്റെ സ്ഥാവര ആസ്തി 3.89 കോടിയും ഭാര്യയുടേത് 72.41 ലക്ഷം രൂപയുമാണ്. മകന്റെ പേരില്‍ 1.97 കോടി രൂപയുടെ ആസ്തിയുണ്ട്. കൈവശമുള്ളത് 14,250 രൂപയാണ്. ഭാര്യയുടെ കൈവശം 6500 രൂപയുണ്ട്. അടൂര്‍ പ്രകാശിന് ബാങ്ക് നിക്ഷേപമായി 18.58 ലക്ഷവും ഭാര്യയ്ക്ക് 6.89 ലക്ഷം രൂപയുമുണ്ട്. സ്വന്തംപേരില്‍ മറ്റു നിക്ഷേപങ്ങളായി 2.19 കോടി രൂപയും ഭാര്യയുടെ പേരില്‍ മറ്റു നിക്ഷേപങ്ങളായി 5.15 ലക്ഷം രൂപയുമുണ്ട്.
ഭാര്യയുടെ കൈവശം 19 ലക്ഷം രൂപ മതിപ്പുള്ള ആഭരണങ്ങളുണ്ട്. അടൂര്‍പ്രകാശിന് നാലുലക്ഷം രൂപ വിലമതിക്കുന്ന കാറും രണ്ടുലക്ഷം രൂപ വിലവരുന്ന ജീപ്പുമുണ്ട്. ഭാര്യയുടെ പേരില്‍ 21.15 ലക്ഷം രൂപയുടെ കാറുണ്ട്. രണ്ട് വിജിലന്‍സ് കേസ് ഉള്‍പ്പെടെ ഒമ്ബത് കേസുകളാണ് അടൂര്‍പ്രകാശിന്റെ പേരിലുള്ളത്. കുടുംബപരമായി തന്നെ അറിയപ്പെടുന്ന ബിസിനസ് കുടുംബമാണ് അടൂര്‍ പ്രകാശിന്റേത്. ബാറുകള്‍ അടക്കമുള്ള ബിസിനസ്സുകള്‍ അടൂര്‍ പ്രകാശിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക