തമിഴ് നടനും സംവിധായകനുമായ ജെ മഹേന്ദ്രൻ അന്തരിച്ചു. 79 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് പുലർച്ചയോടെയായിരുന്നു അന്ത്യം.
ജോസഫ് അലക്സാണ്ടർ എന്നാണ് യഥാർത്ഥ നാമം. തിരക്കഥാകൃത്തായി സിനിമയിലെത്തിയ അദ്ദേഹം ഉതിർപ്പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്. നിരവധി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. വിജയ് ചിത്രമായ തെറി യിലെ വില്ലൻ കഥാപാത്രം അവസാന നാളുകളിൽ അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു.
രാവിലെ പത്തുമണി മുതൽ പൊതുദർശനത്തിന് വയ്ക്കുന്ന ഭൗതിക ശരീരം വൈകുന്നേരം അഞ്ചുമണിക്ക് സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക