മറ്റുള്ള രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർക്ക് യു എ ഇ നൽകുന്ന പരമോന്നത ബഹുമതിയായ യു എ ഇ ഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പേരിലുള്ള സായിദ് മെഡലിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അർഹനായി. യുഎഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ത്യയും യു എ ഇ യും തമ്മിലുള്ള ബന്ധം ദൃഢമാകുന്നതിന് വേണ്ടി മോദി നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് അദ്ദേഹത്തിന് യുഎഇ പ്രസിഡന്റ് സായിദ് മെഡല്‍ സമ്മാനിക്കുന്നതെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ട്വീറ്ററിലൂടെ അറിയിച്ചു.
ഇന്ത്യയുമായി തങ്ങള്‍ക്ക് ചരിത്രപരവും നിര്‍ണ്ണായകവുമായ ബന്ധമാണുണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഈ ബന്ധത്തിന് വലിയ കരുത്താണ് കൈവന്നതെന്നും അദ്ദേഹം അറിയിച്ചു. പ്രിയപ്പെട്ട കൂട്ടുകാരൻ എന്നാണ് മോദിയെ അദ്ദേഹം ട്വീറ്റിൽ അഭിസംബോധന ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക