കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അമ്മ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പമെത്തിയാണ് രാഹുൽ പത്രിക സമർപ്പിച്ചത്. പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി രണ്ടുമണിക്കൂർ നീണ്ടു നിന്ന റോഡ് ഷോയും ഉണ്ടായിരുന്നു. പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര മക്കൾ എന്നിവരും രാഹുലിന്റെ റോഡ് ഷോയില്‍ പങ്കെടുത്തു. മെയ് ആറിനാണ് അമേഠിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.
അമേഠിക്ക് പുറമെ കേരളത്തിലെ വയനാട് നിയോജകമണ്ഡലത്തിലും കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ മത്സരിക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക