കയ്യും കാലും കൂട്ടിക്കെട്ടിയ നിലയിലുള്ള നടി അമല പോളിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ചിത്രം പുറത്ത് വിട്ടത്. പുതിയ ചിത്രമായ അതോ അന്ത പറവൈ പോല’യുടെ ഷൂട്ടിങ്ങിനിടയിലുള്ള ചിത്രമാണിത്.
ഹൊറർ മൂഡിൽ ഒരുക്കുന്ന ചിത്രത്തിൽ കാട്ടിനുള്ളിൽ അകപ്പെട്ടു പോകുന്ന യുവതിയുടെ വേഷമാണ് അമലയ്ക്ക്. നേരത്തെ ചിത്രത്തിൽ ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങളിൽ അഭിനയിച്ച അമലയ്ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക