സംവിധായകൻ വൈശാഖ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം മധുരരാജാ നാളെ തീയേറ്ററുകളിലെത്തുകയാണ്. പോക്കിരിരാജ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും മമ്മൂട്ടി ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്ന ചിത്രമാണ് മധുരരാജ. ഇപ്പോഴിതാ സംഘട്ടന രംഗങ്ങളിൽ മമ്മൂട്ടി എടുത്ത എഫർട്ടിനെ വാനോളം പുകഴ്ത്തുകയാണ് പീറ്റർ ഹെയ്ൻ. മധുരരാജ പ്രീ ലോഞ്ച് ഫങ്ക്ഷനിടയിലാണ് പീറ്റർ ഹെയ്ൻ മമ്മൂട്ടിയുടെ കഠിനാദ്ധ്വാനത്തെ കുറിച്ച് വാചാലനായത്.
പീറ്റർ ഹെയ്നിന്റെ വാക്കുകൾ
“ചിത്രത്തിനായി മമ്മൂട്ടിയെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഇതുവരെ ചെയ്തതിനേക്കാള്‍ മികച്ചതായിരിക്കണം മധുരരാജയിലെ ഫൈറ്റെന്ന് എനിക്കും വൈശാഖിനും ഒരു പ്ലാനുണ്ടായിരുന്നു. അതിനു വേണ്ടി കൂടുതല്‍ പ്രയാസകരമായ സ്റ്റണ്ട് സീനുകള്‍ മമ്മൂട്ടി സാറിനു നല്‍കിയിരുന്നു. ഏറെ പരിശീലനം ചെയ്തതിനു ശേഷമാണ് ചിത്രത്തിന്റെ ടേക്കുകള്‍ എടുത്തത്. വളരെ കഠിനമായ ആ സീനുകളോട് അദ്ദേഹം സഹകരിച്ചു, ഇതെല്ലാം ആരാധകര്‍ക്ക് കൂടി വേണ്ടിയാണല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി സാര്‍. താങ്കളെ ഏറെ ബുദ്ധിമുട്ടിച്ചതിന് മാപ്പ്. ഫാന്‍സിനു വേണ്ടി ഇത്രയും കഷ്ട്ടപ്പെട്ടു സ്റ്റണ്ട് ചെയ്യുന്ന ഒരു താരത്തെ കിട്ടിയ നിങ്ങള്‍ ആരാധകര്‍ ഭാഗ്യവാന്മാരാണ്. ”
ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമെ അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, ആര്.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്മജന് , ബിജു കുട്ടന്, സിദ്ധിഖ്, എം. ആര് ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്, നോബി, ബാലചന്ദ്രന് ചുള്ളിക്കാട്, ചേര്‍ത്തല ജയന്,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു. ഐറ്റം ഡാന്‍സുമായി സണ്ണി ലിയോണും ചിത്രത്തിലെത്തുന്നുണ്ട്.
തിരക്കഥ ഉദയകൃഷ്ണ. നിർമ്മാണം നെല്‍സണ്‍ ഐപ്പ്. ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക