കുറ്റ്യാടി ചെറിയ കുമ്പളത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റേജ് തകർന്നു വീണു. മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായ മുരളീധരൻ ഉൾപ്പടെയുള്ളവർ വേദി തകർന്നതോടെ താഴെ വീണു, മുരളീധരനെ പ്രവർത്തകർ മാലയണിയിച്ചു സ്വീകരിക്കുന്നതിനിടയിലാണ് സംഭവം. കൂടുതൽ ആളുകൾ കയറിയതോടെ ഭാരം താങ്ങാനാവാതെയാണ് വേദി തകർന്നത്.
അല്പസമയത്തിനുള്ളിൽ തന്നെ ഒന്നും സംഭവിച്ചിട്ടില്ലാത്തമട്ടില്‍ എഴുന്നേറ്റ് കെ മുരളീധരൻ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. ” ഏത് പ്രതിസന്ധിയുണ്ടായാലും അതിനെയല്ലാം അതിജീവിക്കാന്‍ കഴിയും. സ്റ്റേജ് പൊട്ടിവീണിട്ടും ഒരാപത്തും ഉണ്ടായിട്ടില്ല. ബോംബേറൊന്നും നമ്മുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പോവില്ലെന്നും ചിരിച്ചുകൊണ്ട് മുരളീധരന് പറഞ്ഞു.” പ്രവര്‍ത്തകരും അത് കയ്യടിച്ചു സ്വീകരിച്ചു.
https://www.facebook.com/jaleelkuttiadi/videos/10216230669352802/
പ്രതികരിക്കാൻ ഇവിടെ എഴുതുക