നമ്മുടെ ശരീരത്തിലെ എണ്ണമയം കൂടി നഷ്ടമാകുന്ന കാലമാണ് വേനല്‍ക്കാലം. നന്നായി വെള്ളം കുടിക്കുന്നതോടൊപ്പം മിതമായ അളവില്‍ പശുവിന് നെയ്യ് കഴിക്കുന്നതും ഉത്തമമാണ്. ശരീരബലം നന്നായി കുറയാനുള്ള സാധ്യത ഈ വേനല്ക്കാലത്തുണ്ടാകാം.
ചിലര്‍ക്ക് സന്ധികളില്‍ വേദനയും മറ്റു ചിലര്‍ക്ക് ചുവപ്പു നിറവും വന്നേക്കാം. മൂത്രം ഒഴിക്കുമ്പോള്‍ വേദന വരാനും സാധ്യതയുണ്ട്. ദേഹമാസകലം വെളിച്ചെണ്ണ തേച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുന്നതാണ് നല്ലത്. നല്ലെണ്ണ ഈ സമയത്ത് ഒഴിവാക്കണം. അതു ചൂടാണ്. സോപ്പിനു പകരം ചെറുപയര്‍ പൊടിയോ കടലമാവോ വാകപ്പൊടിയോ ഉപയോഗിച്ചാല്‍ ചൂടു കുറയും.
ഭക്ഷണത്തില്‍ കിഴങ്ങു വര്‍ഗങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്താം. ഇറച്ചി ഒഴിവാക്കാം. ചെറുപഴം നന്നായി കഴിക്കാം. ഷവര്‍ കുളിയാണ് കൂടുതല്‍ നല്ലത്. ഒഴുക്കുള്ള വെള്ളത്തിലുള്ള കുളിയും സുഖം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക