കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ട്രോളന്മാരുടെ പ്രധാന ഇരയാണ് എപ്പോഴും. തന്നെ പിന്തുടര്ന്നു ട്രോളുന്നവരോട് പലപ്പോഴും അദ്ദേഹം നീരസവും പ്രകടിപ്പിക്കാറുണ്ട്. എന്നാലിപ്പോള്‍ ഒന്നു ട്രോളൂ എന്ന അപേക്ഷയുമായാണ് കണ്ണന്താനം എത്തിയിരിക്കുന്നത്.
https://www.facebook.com/KJAlphons/photos/a.694192623964657/2375112882539281/?type=3&theater
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രോളന്മാരെ കൂടി ഉള്‍പ്പെടുത്താന്‍ ട്രോള്‍ മീ ചലഞ്ചുമായാണ് ഇത്തവണ കണ്ണന്താനത്തിന്റെ വരവ്. ചലഞ്ചിലൂടെ സമൂഹ മാധ്യമങ്ങളില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ശ്രമം. കൊച്ചിയുടെ വികസനത്തെ കുറിച്ച് ട്രോളുകള്‍ ഉണ്ടാക്കി തന്റെ പേജില്‍ നല്‍കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിക്കു വേണ്ടി തന്നെ കഥാപാത്രമാക്കുന്നതില്‍ പ്രശ്നമില്ലെന്നും നന്നായി ട്രോളുന്നവര്‍ക്ക് തനിക്കൊപ്പം സെല്‍ഫി എടുക്കാനുള്ള അവസരമൊരുക്കുമെന്നും കണ്ണന്താനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക