നെറ്റിപ്പട്ടം ചാർത്തിത്തന്നാൽ കൊമ്പുകുലുക്കി ഗുരുവായൂർ കേശവനായി താൻ പാർലമെന്റിൽ ഉണ്ടാകുമെന്ന് തൃശൂർ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. തൃശൂർ മണ്ഡലത്തിൽ വിജയിച്ച തീരുവെന്നും തൃശ്ശൂരിൽ ജീവിച്ചുകൊണ്ട് തന്നെ തൃശ്ശൂരിനെ സേവിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താരം തന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ ട്രോളുകളുടെ പെരുമഴയാണ്. ആനയും പുളിയും ഒന്നുമായില്ലെങ്കിലും മനുഷ്യനാകാൻ സാധിക്കുമോ എന്ന് തുടങ്ങി നിരവധി കമന്റുകളും ട്രോളുകളുമാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്.
തൃശ്ശൂരിൽ ഇടത് സ്ഥാനാർത്ഥിയായി രാജാജി മാത്യു തോമസും കോൺഗ്രസ് സ്ഥാനാർത്ഥിയായി ടി എൻ പ്രതാപനുമാണ് മത്സരരംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക