ജെറ്റ് എയര്‍വേയ്സ് പൈലറ്റുമാരും എഞ്ചിനീയര്‍മാരും ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കാനൊരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളം മുടങ്ങിയ ആയിരത്തോളം ജീവനക്കാരാണ് പണിമുടക്കുന്നത്.
‘വിമാനങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിശ്ചലമാകും. നാഷണല്‍ ഏവിയേറ്റേഴ്സ് ഗില്‍ഡ് യോഗം നാളെ ചേരും’ – സംഘടനാ നേതാവ് ക്യാപ്റ്റന്‍ കരണ്‍ ചോപ്ര വ്യക്തമാക്കി. മൂന്നു മാസത്തിലേറെയായി പൈലറ്റുമാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഇപ്പോഴും കമ്പനി ഈ വിഷയത്തില്‍ യാതൊരു ഇടപെടലും നടത്താത്തതാണ് പണിമുടക്കെന്ന കടുത്ത നടപടിയിലേക്ക് പോകാന്‍ പൈലറ്റുമാരെ നിര്‍ബന്ധിതരാക്കിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനി നിരവധി സര്‍വീസുകള്‍ ഒഴിവാക്കിയിരുന്നു. കമ്പനിയുടെ ആകെ ബാധ്യത 1.2 ബില്യണ്‍ അമേരിക്കന്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എസ്.ബി.ഐ ഉള്‍പ്പെടെയുള്ള ജെറ്റ് എയര്‍വേയ്സ് നിക്ഷേപകര്‍ കമ്പനിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക