തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി ഏപ്രില്‍ 16ന് കോട്ടയത്തെത്തും. പ്രചാരണങ്ങള്‍ക്കായി കേരളത്തിലെത്തുന്ന അദ്ദേഹം അന്തരിച്ച കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണിയുടെ വീട് സന്ദര്‍ശിക്കും.
പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന അദ്ദേഹം കാര്‍ മാര്‍ഗം വീട്ടിലെത്തും. ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് പാലായിലെ കരിങ്ങോഴക്കല്‍ തറവാട്ടിലെത്തുക. അതിനു മുന്‍പ് പത്തനംതിട്ടയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക