ജാതിമാറി വിവാഹം ചെയ്തതിന് ദമ്പതികള്‍ക്ക് നാട്ടുക്കാരുടെ ശിക്ഷ. യുവതിയെ കൊണ്ട് ഭര്‍ത്താവിനെ തോളിലേറ്റി ദീര്‍ഘ ദൂരം നടത്തിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
#WATCH Madhya Pradesh: Villagers force a woman to carry her husband on her shoulders as a punishment in Devigarh, Jhabua allegedly for marrying a man from a different caste. (12.4.19) pic.twitter.com/aNUKG4qX7p
— ANI (@ANI) April 13, 2019
മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് സംഭവം. ഭര്‍ത്താവിന്റെ ഭാരം താങ്ങാനാകാതെ യുവതി ബുദ്ധിമുട്ടുന്നതു കണ്ടിട്ടും നാട്ടുക്കാര് ആര്‍പ്പുവിളിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുക. സംഭവത്തില്‍ എല്ലാവരുടെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടുപേരെ അറസ്റ്റും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക