ലിംഗവലിപ്പം വർധിപ്പിക്കുവാൻ തികച്ചും അശാസ്ത്രീയകരമായ രീതിയിൽ സിലിക്കൺ, വെളിച്ചെണ്ണ, കുക്കിംഗ് ഓയിൽ, ബേബി ഓയിൽ തുടങ്ങിയവ കുത്തിവച്ചു പാപുവ ന്യൂ ഗിനിയയിലെ യുവാക്കൾ നടത്തുന്ന സ്വയം ചികിത്സ അത്യന്തം അപകടകരമെന്ന് മുന്നറിയിപ്പ്. ഇതേതുടർന്ന് ഗിനിയയിലെ ഡോക്ടർമാർ പൊതു അറിയിപ്പ് പുറത്തുവിട്ടിരിക്കുകയാണ്.
കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ലൈംഗിക അവയവത്തിനുണ്ടായ തകരാറുകൾ മൂലം അഞ്ഞൂറിലധികം പുരുഷന്മാരാണ് ചികിത്സ തേടിയെത്തിയത്. പാപുവ ഗിനിയയിലെ പോർട്ട് മോറെസ്ബി ജനറൽ ഹോസ്പിറ്റൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
യുവാക്കൾ മാത്രമല്ല എല്ലാ പ്രായത്തിലുള്ള പുരുഷന്മാരും ഇതേ പ്രശ്നങ്ങളുമായി ചികിത്സ തേടിയെത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി ആഴ്ചയിൽ കുറഞ്ഞത് അഞ്ചു കേസുകളെങ്കിലും ഇതേ രീതിയിലുള്ളവ കൈകാര്യം ചെയ്യുന്നുണ്ടെന്ന് മുതിർന്ന ഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ലിംഗത്തിൽ തടിപ്പ്, ചൊറിച്ചിൽ, വൃക്ഷണ സഞ്ചിയിലെ തടിപ്പ്, ദശവളർച്ച തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങൾ. ഇത്തരം പ്രവണത തുടർന്നാൽ ക്യാൻസറിന് വരെ കരണമായേക്കാമെന്നും ഡോക്ടർമാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക