കോൺഗ്രസിനെ ബാധിച്ച വൈറസ് ആണ് മുസ്ലിം ലീഗെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിന് പിന്നാലെ വീണ്ടും വൈറസ് പ്രയോഗവുമായി രമേശ് ചെന്നിത്തല . മുസ്ലിം ലീഗല്ല ആര്.എസ്.എസ് ആണ് വൈറസെന്നാണ് പ്രതിപക്ഷ നേതാവിന്റെ പരാമർശം.
ഹിന്ദുമതത്തെ മോദി ദുരുപയോഗം ചെയ്തു, ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള പാര്‍ട്ടിയല്ല ബി.ജെ.പി, ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത സവർണരുടെ പിന്‍ഗാമികളാണ് ബി.ജെ.പിക്കാര്‍, അവര്‍ക്ക് ധീരപഴശ്ശിയുടെ നാടായ വയനാടിനെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് യു.ഡി. എഫ്. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക