നടൻ ജോജു ഇത്തവണത്തെ ലോക്സഭാ ഇലെക്ഷനിൽ വോട്ട് രേഖപ്പെടുത്താൻ പറന്നെത്തിയയത് അമേരിക്കയിൽ നിന്നും. ഒരു സിനിമാ ലൊക്കേഷന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ജോജു അമേരിക്കയിലേക്ക് പോയത്. വോട്ട് രേഖപ്പെടുത്തണമെന്ന അതിയായ ആഗ്രഹത്താൽ മടങ്ങിവരവ് തിരഞ്ഞെടുപ്പ് ദിവസം തന്നെയാക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ ജോജു നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുകയും 10 മണിയോടെ വോട്ട് ചെയ്യാനായി കുഴൂർ ഗവൺമെന്റ് സ്കൂളിൽ എത്തുകയും ചെയ്തു. എന്നാൽ പോളിങ് ബൂത്തിലെത്തി തന്റെ ക്രമനമ്പർ അറിയാൻ വോട്ടർപട്ടിക പരിശോധിച്ചപ്പോഴാണ് പട്ടികയിൽ തന്റെ പേരില്ലെന്ന് ജോജുവിന് മനസ്സിലായത്. രണ്ടു തവണ തിരഞ്ഞെങ്കിലും പേര് കണ്ടെത്താനായില്ല.
തുടർന്ന് പഴയ വീടിരിക്കുന്ന സ്ഥലത്താകും വോട്ടെന്ന് കരുതി അവിടെയെത്തി പരിശോധിച്ചെങ്കിലും അവിടെയും പട്ടികയിൽ ജോജുവിന്റെ പേരുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക