ഏഷ്യ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ പോരാട്ടങ്ങൾ അവസാനിച്ചു. വനിതാ സിംഗിൾസിന്റെ ക്വാർട്ടർ ഫൈനലിൽ പി. വി. സിന്ധുവും സൈന നെഹ് വാളും പുരുഷ സിംഗിൾസിൽ സമീർ വർമയും തോറ്റതോടെയാണ് ഇന്ത്യയുടെ പോരാട്ടങ്ങളെല്ലാം അവസാനിച്ചത്. സിന്ധുവിനെ ചൈനയുടെ കെയ് യാൻയാൻ 21-19, 21-9 എന്ന സ്കോറിനും സൈനയെ ജപ്പാന്റെ അകാനെ യാമഗുച്ചി 21-13, 21-23, 21-16നും തോൽപ്പിച്ചു. രണ്ടാം ഗെയിം നേടിയ സൈന ശക്തമായ മത്സരം നടത്തിയാണ് കീഴടങ്ങിയത്. സമീർ വർമയെ ചൈനയുടെ ഷി യുക്വി പരാജയപ്പെടുത്തി. സ്കോർ 21-10, 21-12.
പ്രതികരിക്കാൻ ഇവിടെ എഴുതുക