ഐ.പി.എല്ലിൽ ഹെെദരാബാദ് സൺറെെസേഴ്സിനെതിരെ രാജസ്ഥാന് 161 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹെെദരാബാദ് നിശ്ചിത ഓവറിൽ 8 വിക്കറ്റിന് 160 റൺസെടുത്തു. ഹെെദരാബാദിനായി മനീഷ് പാണ്ഡെ 36 പന്തിൽ നിന്നും 61 റൺസെടുത്തു.രാജസ്ഥാന് വേണ്ടി വരുൺ അറോറ, ഒഷാൻ തോമസ്, ശ്രേയസ്ഗോപാൽ, ഉനക്ദത് എന്നിവർ 2 വിക്കറ്റ് വീതം നേടി. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ രാജസ്ഥാന് ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യമാണ്.മികച്ച തുടക്കം ലഭിച്ചെങ്കിലും അവസാന ഓവറുകളിൽ റൺ കണ്ടെത്താൻ സൺറെെസേഴ്സിനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക