എ ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ പുതിയ ചിത്രമായ ദർബാറിന്റെ സെറ്റിന് നേരെ കല്ലേറുണ്ടായതിനെത്തുടർന്ന് ഷൂട്ടിങ് നിർത്തി വച്ചു. സെറ്റിലെ ചിത്രങ്ങളും വിഡിയോകളും പകർത്തുന്നത് തടഞ്ഞതിൽ പ്രതിഷേധിച്ച് സമീപത്തെ കോളേജിലെ വിദ്യാർത്ഥികളാണ് സെറ്റിലേക്ക് കല്ലെറിഞ്ഞത്. കോളേജ് മാനേജ്മെന്റിനെതിരെ സംവിധായകൻ പരാതി നൽകിയിട്ടുണ്ട്.
ആദ്യമായാണ് രജനിയും മുരുകദോസും ഒന്നിക്കുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക. 25 വർഷങ്ങൾക്ക് ശേഷം രജനികാന്ത് പോലീസ് ഓഫിസറായി എത്തുന്നതു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക