പ്രവാസികളുടെ ബന്ധുക്കൾക്കും സുഹൃത്തക്കൾക്കും വിസയില്ലാതെ ഇപ്പോൾ ഖത്തർ സന്ദർശിക്കാം. സമ്മർ ഇൻ ഖത്തർ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സൗകര്യം. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി വിനോദ സഞ്ചാരികളെ ഖത്തറിലേക്ക് ആകർഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ജൂൺ 4 മുതൽ ഓഗസ്റ്റ് 16 വരെ ഖത്തറിലുള്ള എല്ലാ രാജ്യക്കാർക്കും അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിസാരഹിത ഖത്തർ സന്ദർശനത്തിനായി ക്ഷണിക്കാം.
ഇന്ത്യ ഉൾപ്പടെയുള്ള 80 രാജ്യക്കാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക