കാട്ടുചെമ്പകം. ആഗതൻ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയായ നടിയാണ് ചാർമി. താരത്തിന്റെ അടുത്ത സുഹൃത്തും തെന്നിന്ത്യൻ താര സുന്ദരിയുമായ തൃഷയ്ക്ക് പിറന്നാളാശംസകൾ അറിയിച്ചുകൊണ്ട് ചാർമി പങ്കുവച്ച ട്വീറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
തൃഷയെ ചുംബിക്കുന്ന ചിത്രത്തോടൊപ്പം ” പ്രിയപ്പെട്ടവളെ, നിന്നെ ഞാൻ ഇന്നും എന്നും സ്നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യർത്ഥന സ്വീകരിക്കുന്നതും കാത്തു നിൽപ്പാണ് ഞാൻ. നമുക്ക് വിവാഹം കഴിക്കാം. ( ഇപ്പോൾ അത് നിയമപരമാണല്ലോ) എന്ന് ചാർമി കുറിച്ചു.
താരത്തിന്റെ രസകരമായ ട്വീറ്റ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക